ഞാൻ എന്നെ കുറിച്ച് എന്ത് പറയാനാ,എന്തേലും പറഞ്ഞാൽ തന്നെ അത് എന്റെ പൊങ്ങച്ചം ആയെ നിങ്ങള്‍ക്ക് തോന്നൂ.ഞാൻ നിങ്ങളെ പോലെ വെറും ഒരു സാദാരണക്കാരൻ.കേരളത്തില്‍ കുറച്ചു കിഴക്കായി എറണാകുളം ജില്ലയിൽ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം താലൂക്കിലെ പ്രകൃതിയുടെ പച്ച പരവതാനി വിരിച്ച ഒരു കൊച്ചു ഗ്രാമത്തിൽ വീട്.ഇപ്പോൾ സൗദിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു.ഞാൻ ഒരു കവിയോ കഥാകൃത്തോ അല്ല.എന്റെ ചില അനുഭവങ്ങളും എന്റെ ചില ചിന്തകളും ഇവിടെ കൊറേ അക്ഷരത്താൽ കുത്തിക്കുറിക്കുന്നു.....